2014 നവംബർ 20 എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതകൾ ഉള്ള ദിവസമാണ് . എന്റെ ജീവിതത്തെപ്പോലും മാറ്റിയെടുത്തു എന്നുവേണമെങ്കിൽ പറയാം . ഞാനറിയാതെതന്നെ ഞാനൊരിക്കൽപോലും കണ്ടിട്ടോ അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന് എന്നെ അവരുടെ ലോകത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുപോയി . എഴുത്തിൽ പ്രോത്സാഹനം നൽകി . ഞാനെഴുതിയതൊക്കെയും ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു .
വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ മാത്രം ഒതുങ്ങിയിരുന്നു . കാരണം മറ്റൊന്നുമായിരുന്നില്ല . ഒരു നോവൽ വായിച്ചുതീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല . അല്പം മടിയുള്ള കൂട്ടത്തിലാണ് . എങ്കിലും ചില കുറിപ്പുകൾ ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചുതീർക്കുമായിരുന്നു . ചിലനേരങ്ങളിൽ മനസ്സിൽതോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു . അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെമാത്രം സ്വകാര്യമായി സൂക്ഷിച്ചുവച്ചു . പിന്നീടവ എവിടെവച്ചൊക്കെയോ നഷ്ടപ്പെട്ടു . പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും വായനയേയും അറിയാൻ കഴിഞ്ഞത്. ഒരുപാടു പുസ്തകശേഖരം എന്റെ ഭർത്താവിന്റെ കൈവശം ഉണ്ടായിരുന്നു . പലതും വായിക്കാനായി എനിക്ക് പ്രോത്സാഹനം നൽകി . എന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിന്റെ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നൽകി . പക്ഷേ എങ്ങനെ … എപ്പോൾ … ഏതുവഴി .. ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു . എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും സമാധാനവും ആയി എന്നു തോന്നിത്തുടങ്ങിയപ്പോൾ ഞാനെന്തൊക്കെയോ കുറേ പേപ്പറുകളിലും ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു . അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽബാബുവിന് “ മലയാളം ന്യൂസിൽ “ ( സൗദി ദിനപ്പത്രം ) അയക്കാമോ എന്നുചോദിച്ചുകൊണ്ടു അയച്ചുകൊടുത്തു . അതുവായിച്ച ഫൈസൽ ബ്ലോഗിൽ ഹരിഃശ്രീ കുറിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകി നിങ്ങൾക്കുമുൻപിൽ എന്നെ പരിചയപ്പെടുത്തി . എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിന് ആദ്യമേ നന്ദി പറയുന്നു . പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി . വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നൽകിയ നിങ്ങൾ …. ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളുടെയൊക്കെ പേരുവിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ … കഥകൾ … കവിതകൾ … ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ …. പിന്നെയും പുതുതായി എത്തുന്ന കുറേ സുഹൃത്തുക്കൾ … ഇങ്ങനെയൊക്കെയാണ് എന്റെ ബ്ലോഗ് തുടക്കം . ഇത് മുൻപും ഞാനൊരിക്കൽ പറഞ്ഞിട്ടുള്ളതാണ് .
ഇന്നും എഴുത്തു തുടരുന്നു . രണ്ടുമൂന്നു കഥകൾ ഇവിടുത്തെ പത്രമായ “ മലയാളം ന്യൂസിൽ “ അടിച്ചുവന്നു . പിന്നെ കോട്ടയം കേന്ദ്രീകരിച്ചുള്ള “ അക്ഷരജ്വാല “ എന്ന മാസികയിൽ രണ്ടുകഥകൾ പ്രസിദ്ധീകരിച്ചു വന്നു . പിന്നെ ഒരു സുഹൃത്ത് അവരുടെ സംഘടനയുടെ സുവനീറിൽ ഒരു കഥ ഇടാനുള്ള അവസരം നൽകി . കൂടാതെ “ അഭിരാമം “ ഗ്രൂപ്പിന്റെ ഒരു പുസ്തകത്തിൽ ഒരു കഥയിടാനുള്ള അവസരം ചന്തുനായർ സാർ മുഖേന ലഭിക്കുകയുണ്ടായി . ഇതൊക്കെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു . ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ ബ്ലോഗു വിശേഷങ്ങൾ .
തുടർന്നും നിങ്ങളുടെ വായനയും സ്നേഹവും പ്രതീക്ഷിക്കുന്നു .
സ്നേഹപൂർവ്വം ഗീതാ ഓമനക്കുട്ടൻ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബ്ലോഗിൽ ഹരിശ്രീ കുറിച്ചതിന്റെ കഥ മനോഹരമായി. എഴുത്ത് അനുസ്യൂതം തുടരുക..എല്ലാ ആശംസകളും!!
ReplyDeleteചേച്ചിയുടെ വേറൊരു വലിയ ഗുണം എല്ലാ ബ്ലോഗും വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യും എന്നതാണ്...
ങേ??തേങ്ങാ നേരത്തേ ഉടച്ചോ????
Deleteസുധീ ... ആദ്യം കമെന്റ് ഇടാൻ പറ്റിയില്ല അല്ലേ ..
Deleteമഹേഷ് വായനയിൽ സ്നേഹം ... നന്ദി
ആഹാ.ചേച്ചീ...ഫൈസലിക്ക എത്ര മഹാനായ ബ്ലോഗർ ആണല്ലേ?എന്നെയും അദ്ദേഹം എത്ര പ്രോത്സാഹിപ്പിച്ചു.!!!!"എന്റെ ബ്ലോഗിന്റെ സെറ്റിംഗ്സ് ശരിയാക്കിത്തന്നത് അദ്ദേഹമാണു.
ReplyDeleteഅതെ സുധി . ഫൈസൽ കാരണമാണ് എനിക്കും ഇവിടേക്ക് വരാൻ കഴിഞ്ഞത് . ഈ വരവിൽ നന്ദി ... സ്നേഹം .
DeleteBlog എഴുത്തിലേക്ക് എത്തിച്ചേർന്ന കഥ നന്നായി എഴുതി... ഞാൻ 2011ൽ ആയിരംഭിച്ചതാണ് blog എഴുത്ത്.. ഇന്നും settings ശരിയാക്കികഴിഞ്ഞില്ല...
ReplyDeleteചേച്ചീ ... വായനയിൽ ഒത്തിരി സ്നേഹം ... നന്ദി
Deleteചേച്ചീ ..... വരവിലും വായനയിലും സ്നേഹം ... നന്ദി .
ReplyDeleteഎഴുതാൻ കഴിവുണ്ടെങ്കിൽ പിന്നെ ഒന്നും ഒരു തടസം അല്ല. The whole world conspires to help you..(alchemist)..
ReplyDeleteVayanayil santhosham Anand
Deleteഅപ്പോൾ അങ്ങനെയായിരുന്നുവല്ലേ ആ കഥ... തുടരട്ടെ തുടരട്ടെ...
ReplyDeleteAthe... Vayanayil santhosham Vinuvettan
Deleteവെളിച്ചം കാണാതെ ഇരിക്കുന്ന
ReplyDeleteഎല്ലാ രചനകളും വീണ്ടും പൊടിതട്ടിയെടുത്ത്
ബ്ലോഗിൽ ഇടണം കേട്ടോ