പത്താം ക്ലാസ് പാസായി നേരെ എത്തിയത് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ആണ്. എന്റെ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായി ഞാൻ എത്തപ്പെട്ട സ്ഥലം. ഏക ജാലകം തുടങ്ങിയ കാലഘട്ടം ആണ്, സയൻസ് വിഷയമായി തുടരാൻ ആഗ്രഹുമുള്ളത് കൊണ്ടും മാർക്ക് ഉള്ളതിനാൽ അത് തന്നെ തുടർ പഠനത്തിന് ലഭിക്കുമെന്ന വിശ്വാസവും എന്നെ ട്യൂഷൻ പോകാൻ പ്രേരിപ്പിച്ചു. മാത്രമല്ല അന്ന് ആ സെന്റർ നടത്തിയ പരീക്ഷയിൽ എനക്ക് രണ്ടാം റാങ്ക് കിട്ടുകയും ആകയാൽ ഒരു വർഷത്തെ പഠനം സൗജന്യവുമായിരുന്നു. അങ്ങനെ സ്വാഭാവികമായി പേരാമ്പ്ര എന്റെ പ്രധാന കേന്ദ്രമായി മാറി. എന്നിട്ട് പേരാമ്പ്ര സ്കൂളിൽ പോയി ഏകജാലകം സംവിധാനത്തിന്റെ രീതിയിൽ കടലാസുകൾ നൽകി അലോട്മെന്റ്നായി കാത്തിരുന്നു. ഞങ്ങൾ മൂന്നു പേരിൽ എനിക്കും നവാലിനും പേരാമ്പ്രയും രാമന് നൊച്ചാടും കിട്ടി. ഞാൻ നോക്കിയപ്പോൾ പട്ടാളക്കാരന്റെ മക്കൾക്ക് കിട്ടുന്ന അധികം പോയിന്റ് എന്റെ പ്രൊഫൈലിൽ വന്നില്ല. അത് കാരണം ഞാൻ പേരാമ്പ്ര സ്കൂളിൽ ആയി. അല്ലെങ്കിൽ കുറച്ചു കൂടെ നല്ലതെന്ന് എല്ലാവരും പറയുന്ന നൊച്ചാടേക്ക് ഞാനും രാമൻ പേരാമ്പ്രയും എത്തിപ്പെട്ടേനെ.
ഇനിയാണ് മാറ്റങ്ങളുടെ തുടക്കം. തുടക്കത്തിൽ ആലസ്യത്തോടെ നടന്നു പോയിരുന്ന വിദ്യാഭ്യാസ ദിനങ്ങൾ. അവിടുത്തെ പ്രധാന വില്ലൻ മാഷ് ആയ സുനിൽ സർ മറ്റെന്തോ കാരണത്താൽ ലീവിൽ ആയിരുന്നു. എന്നുവെച്ചാൽ കയർ ഊരി വിട്ട് പോത്തുകളെ പോലെ ഞങ്ങൾ ആർമാദിച്ചു.പഠനം പെരുവഴിയിലും. പക്ഷെ ട്യൂഷൻ അതിന് പകരം നിന്നു. സ്കൂളിലെ മുകളിലത്തെ മുറിയിലെ ബാബു മാഷിന്റെ കമ്പ്യൂട്ടറിൽ മാഷ് അത്യാധുനിക രസതന്ത്ര വീഡിയോകൾ കാണിച്ചു തരുമായിരുന്നു. ഞങ്ങൾ ആ അവസരം ശരിക്കും മുതലാക്കി. കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ബാല പാഠങ്ങൾ അവിടെ നിന്ന് തുടങ്ങി. അതു കൂടാതെ അവിടെ രഹസ്യമായി പല കൊടുക്കൽ വാങ്ങലുകളും നടക്കാറുണ്ടായിരുന്നു. കൈമാറ്റങ്ങൾക്കൊപ്പം അറിവും വേണ്ടുവോളം വളർന്നു. മാത്രമല്ല അന്നത്തെ കത്തി നിൽക്കുന്ന ഓർകുട്ടിൽ എനിക്ക് അകൗണ്ട് തുടങ്ങി, ഇന്നത്തെ പോലെ ട്രെൻഡ് ആകാതിരുന്ന ഫേസ്ബുക്കിലും അക്കൗണ്ട് തുടങ്ങി… അങ്ങനെ ആധുനികത എന്റെ വിരൽ തുമ്പുകളിൽ പടർന്നു കയറിക്കൊണ്ടിരുന്നു. മാഷും ഞാനുമുള്ള ബന്ധം സ്വാധീനം ഉപയോഗിച്ചു പലരും ആ കംപ്യൂട്ടറുപയോഗിച്ചു. കൂടെ എനക്ക് കുറച്ചു വിദ്യകളും പഠിപ്പിച്ചു തന്നു.
അവിടെ നിന്നു വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങാനായും അതിൽ ഇന്റർനെറ്റ് ബന്ധം ഉണ്ടാക്കാനും കുറെ വാശി പിടിക്കേണ്ടി വന്നു. ഒടുവിൽ അത് നേടിയപ്പോൾ ഞാൻ പഠിച്ചു തുടങ്ങിയത് ഹാക്കിങ്ങും വെബ് ഡിസൈനിങ്ങും ആണ്. സ്വയം പഠിച്ചു കുറച്ച് വിദ്യകൾ കൈവശമാക്കി. അങ്ങനെ ഈ രീതിയിൽ കഥ പ്ലസ് ടു വരെ മുന്നേറി.
ആ വർഷത്തെ കോഴിക്കോട് ജില്ലാ കലോൽസവം നടന്നത് പേരാമ്പ്ര സ്കൂളിൽ വച്ചായിരുന്നു. ഞങ്ങളൊക്കെ കലോൽസവത്തിന്റെ മെയിൻ സംഘാടകർ ആണ്. ഞാനാണ് ഒഫീഷ്യൽ ഫോട്ടം പിടുത്തകാരൻ. ഒപ്പം കലോൽസവത്തിന്റെ വെബും കൈകാര്യം ചെയ്യുന്നതിൽ ഒരാളും. ഞങ്ങളുടെ പ്രിൻസിപ്പാളിന്റെ മകൻ ആണ് മെയിൻ, കൂടെ ഫോട്ടോ എടുത്തു കൊണ്ട് വരാനും ചില്ലറ വെബ് സഹായത്തിനും ഞാൻ. അന്നവൻ കലോത്സവത്തിന്റെ മെയിൻ വെബ് നിർമിച്ചത് ബ്ലോഗ്ഗറിൽ ആയിരുന്നു. അത് ഞാൻ ഓർത്തു വെച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ വെച്ച് ഒരു ബ്ലോഗ് തുടക്കമിട്ടു, ഒരു പേരും കൊടുത്തു ശ്രീധരം.
പിന്നീട് ഒരു നീണ്ട സുഷുപ്തിയുടെ നാളുകൾ ആയിരുന്നു. അതുവരെ ഉണ്ടായിരുന്ന ഞാൻ വീണ്ടും മാറ്റത്തിന്റെ പാതയിൽ എത്തിപ്പെട്ടു. 10 വരെ ഒരു ആനന്ദ്, അതിനു ശേഷം വേറെ ആനന്ദ്. ഇതാ വീണ്ടും മാറ്റം. ഡിഗ്രിക്ക് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് ഒരുമാസം തികയും മുന്നേ ചേർത്തല കോളേജിൽ എന്ജിനീറിങ്ങിന് ചേർന്നു. മാറ്റം, 12ആം ക്ലാസ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ 1ഒന്നാം വർഷത്തിൽ കാണാൻ കഴിഞ്ഞില്ല.. ഓരോ വർഷവും വ്യത്യസ്തമായി തുടർന്ന് എന്റെ രീതികൾ. ഒടുവിൽ കടുത്ത പ്രണയത്തിന്റെ നഷ്ടത്തിൽ ഞാൻ ആദ്യമായി എഴുതി. നാലാം വർഷം, കോളേജ് മാഗസിനിൽ. അതിന് ഏറെ നല്ല അഭിപ്രായങ്ങൾ വന്നപ്പോൾ ഞാൻ ആ പഴയ ബ്ലോഗ്ഗ് ഓർത്തെടുത്തു. അതുവരെ മലയാളം നേരാവണ്ണം എഴുതാൻ അറിയാതിരുന്ന ഞാൻ കഥ എഴുതിയിരിക്കുന്നു. അത്ഭുതം എനിക്കുള്ളിൽ തന്നെയുണ്ടായി. മലയാളത്തിൽ കരഞ്ഞു പഠിക്കേണ്ട കാലത്ത് അച്ഛന്റെ കൂടെ അരുണാചലിലും പഞ്ചാബിലും ഒടുവിൽ ഗുജറാത്തിലും ആയതിനാൽ പിൽകാലത്ത് ഒരുപാട് ബുദ്ധിമുട്ടി. എന്റെ മലയാളം ഉത്തരക്കടലാസ് മാഷ് ക്ലാസ്സിൽ വായിച്ചതൊക്കെയും തമാശ ആയിരുന്നു.
എന്നാൽ കാലഹരണപ്പെട്ട ഹൃദയം പങ്കിടലിന്റെ ഒടുക്കം ഒരു വളർച്ചയ്ക്ക് കാരണമായലോ എന്ന ചിന്ത ബ്ലോഗിലേക്ക് വാക്കുകളായി ഒഴുകാൻ തുടങ്ങി. എന്റെ പ്രായത്തിലെ പലർക്കും അജ്ഞമായിരുന്ന ഈ വാക്കുപൂക്കുന്ന ലോകത്ത് പിച്ച വെച്ചു നടന്നു. ആദ്യ കാലങ്ങളിൽ മാസങ്ങൾ കൊണ്ട് ഒന്ന് എഴുതിയാലായി എന്ന നിലക്ക് ആയിരുന്നു. പ്രധാന വിഷയം ടൈപ്പ് ചെയ്യാൻ ഫോൺ ഇല്ലാ എന്ന കാരണമായിരുന്നു. അതുകൊണ്ട് മറ്റു ചില കലാകാരന്മാരെയും കൂട്ടി ഒരു കൂട്ടുകച്ചവടം നടത്തി. അത് കുറച്ചു കത്തി നിന്നെങ്കിലും എന്നെ പോലെ എഴുത്ത് ഭ്രാന്ത് ഇല്ലാത്തതിനാൽ അവരും കൈയൊഴിഞ്ഞു. പിന്നെ പല രീതിയിൽ എഴുതാൻ മാർഗങ്ങൾ കണ്ടെത്തി എഴുത്തു തുടർന്നു. ഒടുവിൽ ഫോൺ വാങ്ങിയ ശേഷം അത് ഭംഗിയായി പോകുന്നുണ്ടായിരുന്നു
എങ്കിലും ഇതിനൊക്കെയും പുറമെ ഒരു പ്രധാന പ്രശ്നം നില നിൽക്കുന്നുണ്ട്. ഞാൻ ഇങ്ങനെ എഴുതി നിർവൃതി അടയുന്നതിൽ എന്ത് കാര്യം. ആരാണ് ഇത് വായിക്കേണ്ടത്, ആരാണ് വിമർശങ്ങൾ ഉന്നയിക്കേണ്ടത്, ആരാണ് നിരൂപണം നടത്തേണ്ടത്. അതേ ആളില്ല, ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ ആവും മറുപടി. "നന്നായിട്ടുണ്ടെടാ".." കൊള്ളാം"... ഇന്റ കഥയാണോ?.. ഇതൊക്കെ ഞാനെടുത്തു പെട്ടിയിൽ വെക്കും, എന്ത് കാര്യം.. ഒന്നും നോക്കിയില്ല ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലിങ്ക് അയക്കും. ഒരു 5 ശതമാനം പേര് കാര്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിക്കും. എങ്കിലും ഞാൻ തൃപ്തനല്ലയായിരുന്നു. അങ്ങനെയാണ് ബ്ലോഗ് ലോകത്തെ ഒരു നിസ്സ്വാർത്ഥ സഞ്ചാരിയെ എന്റെ ബ്ലോഗിന്റെ കമെന്റ് ബോക്സിൽ അവിചാരിതമായി കണ്ടുമുട്ടിയത്. മറുത്തൊന്നും ചിന്തിക്കാതെ ഒരു ഇമെയിൽ സന്ദർശനം നടത്തി. സംഗതി ഏറ്റു എന്നുവേണം പറയാം. എഴുതി തെളിഞ്ഞവരുടെ ഒരു നിസ്സാര വാക്കിനുള്ളിൽ ഒരുപാട് പ്രോത്സാഹനവും അർത്ഥങ്ങളും ഉണ്ടാവും. അതേ ഇന്ന് എന്റെ ഒരു വരി കാണാൻ അവർ എല്ലാരും കാത്തു നിൽക്കും.. എന്റെ മാത്രമല്ല എല്ലാരുടെയും… ബ്ലോഗ്സാപ്പിനും ആ വഴിയിൽ കൈപിടിച്ചു നടത്തിയ സുധിയേട്ടനും പിന്നെ മറയില്ലാതെ എന്റെ വാക്കുകളെ വിലയിരുത്തിയ എന്റെ സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.
ആനന്ദ് ... നല്ല വായന നൽകി ഈ കുറിപ്പ് കേട്ടോ . നിങ്ങളെപ്പോലെയുള്ള ചെറിയ പിള്ളേർ ഒക്കെ വായനയിലും എഴുത്തിലും ഒക്കെ താല്പര്യം കാണിക്കുന്നവർ കുറവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത് . അപ്പോൾ ആനന്ദിന്റെ ഈ എഴുത്ത് അഭിനന്ദനം അർഹിക്കുന്നു . കൂടുതൽ കൂടുതൽ എഴുതുക . ആശംസകൾ
ReplyDeleteഎനക്കും തോന്നിയിട്ടുണ്ട്.. പക്ഷെ വായിക്കുന്നവരുണ്ട് എന്നാണ് തോന്നുന്നത്.. എന്നെക്കാൾ ഒരുപാട് വായിച്ചവരെയാണ് ഞാൻ കൂടുതൽ സംസാരിച്ചിട്ടുള്ളത്... ..
ReplyDeleteവായിച്ചതിന് നന്ദി..
മ്മളും ഒരു കോയിക്കോട്ടേരനാണ്. നന്നായി എഴുതി, ഞാൻ ഒക്കെ ഏതോ കല്ലിൽ തട്ടി തടിഞ്ഞാണ് ഇവിടെ എത്തിയത്. അത് കൊണ്ട് ഇങ്ങനെ ഒരു സംഭവം പറയാൻ ഇല്ല എനിക്ക്.
ReplyDeleteഇനിയും ഒരുപാട് ഒരുപാട് എഴുതുക..
Nothing will happen without a reason... So find out the reason behind it...
ReplyDeleteഇതേ കാരണം തന്നെയാ ആദിയ്ക്കും പറയാനുണ്ടാകുക.
Deleteആനന്ദിനു എഴുത്തിൽ നല്ലൊരു ഭാവിയുണ്ട്.തന്റെ പ്രായത്തിലെ അപൂർവ്വം ചെറുപ്പക്കാരേ എഴുത്തിന്റെയും വായനയുടേയും ലോകത്ത് അൽപസമയം ചെലവഴിക്കാൻ മെനക്കെടൂ...നല്ലൊരെഴുത്തുകാരനാകാനുള്ള ആശംസകൾ.
ReplyDeleteഎഴുത്ത് തുടരട്ടെ... വായിക്കാൻ ഞങ്ങളുണ്ടിവിടെ...
ReplyDeleteതീർച്ചയായും
Delete.
ഇങ്ങളൊക്കെ തരുന്ന ഈ വാക്കുകൾ ഉള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം..
ReplyDeleteഎന്തായാലും പ്രേമം കരിഞ്ഞപ്പോൾ ബ്ലോഗ് പൂത്തല്ലോ അത് നന്നായി ;-)
ReplyDeleteആനന്ദ് നല്ല പ്രതിഭയുള്ള എഴുത്തുകാരനാണ്. അതുപോലെ മറ്റുള്ളവർ എഴുതുന്നത് വായിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സഹൃദയനും. തമസ്യയുടെ വിശാലമായ ക്യാൻവാസിൽ ഇനിയും ഒരുപാട് അക്ഷരങ്ങൾ പൂക്കട്ടെ.. ആശംസകൾ :-)
ആ കരിഞ്ഞുപോയ പൂക്കളെ ഞാനൊന്നു സൂക്ഷിച്ചു വെച്ച്. അത് കൂടാതെ കുറച്ചു ചപ്പുചവറുകളും . എല്ലാം കൂട്ടി ഞാനൊരു വളം ഉണ്ടാക്കി എന്റെ വേരുകൾക്ക് ചുറ്റും വിതറി... എന്റെ വാക്കു പൂക്കുന്ന മരത്തിനു ഇന്നതാണ് വളം .
Deleteവായിക്കാൻ മടിയുള്ള ഞാൻ കൂടുതൽ വായിച്ചത് ഇപ്പോൾ ബ്ലോഗുകൾ ആയിരിക്കും. വായിച്ചതിനും അഭിപ്രായങ്ങൾക്കും നന്ദി.
സൈബർ എഴുത്തിടത്തിലെ ഏതൊരു തുടക്കക്കാരനും ഉണ്ടാകുന്ന സ്ഥിതിവിശേഷങ്ങൾ മാത്രമാണ് ആനന്ദിനും അനുഭവപ്പെട്ടിട്ടുള്ളത് .മറ്റുള്ളവരുടെ ഇഷ്ട്ടത്തേക്കാൾ നമ്മുടെ സംതൃപ്തിക്ക് കൂടിയാണ് നാം ഓരോരുത്തരും എഴുതുന്നത് എന്ന് കൂടി മനസ്സിലാക്കണം കേട്ടോ
ReplyDelete