ഞാൻ എന്നെ വിളിക്കുന്നത് വിനുവേട്ടൻ എന്നാ...

ബ്ലോഗുകളുടെ സുവർണ്ണ കാലത്ത് അതായത് 2006 - 2007 കാലഘട്ടത്തിൽ ഒരു നാൾ യാദൃച്ഛികമായി വിശാലമനസ്കന്റെ കൊടകരപുരാണം വായിക്കാനിടയായപ്പോഴാണ് എന്തുകൊണ്ട് എനിക്കും ഒരു കൈ നോക്കിക്കൂടാ എന്നൊരു തോന്നലുണ്ടായത്.

അടുത്ത യജ്ഞം ഒരു തൂലികാ നാമം കണ്ടുപിടിക്കുക എന്നതായിരുന്നു. സ്വന്തം പേരിൽ ബൂലോഗത്ത് കുത്തിക്കുറിക്കുന്ന ആരെയും കാണുവാനുണ്ടായിരുന്നില്ല. വിശാലമനസ്കൻ, സങ്കുചിതമനസ്കൻ, ദിൽബാസുരൻ, കുറുമാൻ, കൈതമുള്ള്, കൊച്ചുത്രേസ്യ, അചിന്ത്യ, മാണിക്യം, വല്യമ്മായി, എഴുത്തുകാരി, ഇടിവാൾ, കുട്ടൻമേനോൻ, നിരക്ഷരൻ, സാക്ഷരൻ, നിസ്സാരൻ, കുട്ടിച്ചാത്തൻ അങ്ങനെ അങ്ങനെ ഇടിവെട്ട് പേരുകളുടെ വിളയാട്ടമായിരുന്നു ബൂലോഗത്ത്‌.

അങ്ങനെയാണ് ഞാൻ എന്നെ "വിനുവേട്ടൻ" എന്ന് വിളിക്കുവാൻ തീരുമാനിക്കുന്നത്. അന്ന് ബ്ലോഗുകളിൽ തിളങ്ങി നിൽക്കുന്നവരെക്കാൾ ഇത്തിരി പ്രായം അധികമുള്ളതിനാൽ ഒരു ബഹുമാനമൊക്കെ കിട്ടിക്കോട്ടെ എന്ന കണക്കു കൂട്ടലും എല്ലാവരുടെയും ഏട്ടനായി വിലസുമ്പോൾ ഉള്ള സുഖം ഓർക്കുമ്പോൾ ഉള്ള ആ ഒരു സുഖവും ആ തൂലികാ നാമത്തിന് ഫുൾ മാർക്ക് നൽകി.

അങ്ങനെ 2007 ൽ "തൃശൂർ വിശേഷങ്ങൾ" എന്ന ബ്ലോഗ് ജന്മം കൊണ്ടു. അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തിലെ രസികരായ ചില കഥാപാത്രങ്ങളായിരുന്നു ബ്ലോഗിലെ മിക്ക പോസ്റ്റുകളിലും നിറഞ്ഞാടിയത്. അവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരാൻ പ്രചോദനമായത് എത്ര തവണ വായിച്ചാലും ഇന്നും നമ്മളെ തല കുത്തി നിന്ന് ചിരിപ്പിക്കുന്ന വിശാൽജിയുടെ "കൊടകര പുരാണം" തന്നെയാണെന്ന് നിസ്സംശയം പറയാം.

തൃശൂർ വിശേഷങ്ങളുമായി വിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബൂലോഗത്ത് പുതിയൊരു മേഖല പരീക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുക്കുന്നത്. എൺപതുകളുടെ ആരംഭത്തിൽ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഞാൻ ചെയ്തു വച്ച ഒരു വട്ട്... ഡിഗ്രിക്ക് പഠിക്കുവാനുണ്ടായിരുന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ... അത് ഖണ്ഡശ്ശയായി ബ്ലോഗിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയാലോ എന്നൊരു ആശയം മനസ്സിലൂടെ കടന്നു പോയി. അങ്ങനെയാണ് 2009 ൽ "സ്റ്റോം വാണിങ്ങ്" എന്ന ബ്ലോഗ് ജന്മം കൊള്ളുന്നത്.  അതൊരു തുടക്കമായിരുന്നു. വിലമതിക്കാനാവാത്ത കുറെയേറെ സൗഹൃദങ്ങളാണ് അതെനിക്ക് സമ്മാനിച്ചത്. വിനുവേട്ടൻ എന്ന് കേൾക്കുമ്പോൾ ജാക്ക് ഹിഗ്ഗിൻസ് എന്ന പ്രശസ്ത നോവലിസ്റ്റിനെയും മനസ്സിൽ ഓർമ്മ വരുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന പ്രിയ വായനക്കാർക്ക് തന്നെയാണ്. ജാക്ക് ഹിഗ്ഗിൻസിന്റെ ആറാമത്തെ നോവലിന്റെ വിവർത്തനത്തിലാണ് ഞാൻ ഇപ്പോൾ...



ബ്ലോഗുകൾ:


14 comments:

  1. ഓ.വിനുവേട്ടാ...

    ബ്ലോഗർ മരെ ട്രോളി ഞാൻ ഒരു തുടരൻ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്‌ ഓർക്കുന്നോ.അതിൽ വിനുവേട്ടനെ കളിയാക്കുന്ന ഭാഗങ്ങളിലൊന്ന് "ഞാൻ എന്നെ വിനുവേട്ടൻ ന്നാ വിളിക്കുന്നത്‌ "എന്നതായിരുന്നു.പിന്നെയുമുണ്ട്‌.പറയുന്നില്ല.എനിയ്ക്ക്‌ തന്നെ ചിരി വരുന്നുണ്ട്‌.

    വിനുവേട്ടാ നമ്മൾ ആദ്യം പരിചയപ്പെടുന്നത്‌ ഓർമ്മയുണ്ടോ?!!?!!?!?!

    ReplyDelete
    Replies
    1. ഓർമ്മയുണ്ടോന്നോ... പിന്നില്ലാതെ...

      അന്ന് പറഞ്ഞ ആ പോസ്റ്റ് ഇപ്പോഴും പെട്ടിയിൽത്തന്നെ അല്ലേ...?

      Delete
  2. വിനുവേട്ടനിൽ നിന്നും കുറച്ചൂടെ പ്രതീക്ഷിച്ചു. ഞാനും വിനുവേട്ട എന്ന വിളിക്കാർ,
    കലക്കി, തകർത്തു, തിമിർത്തു . ഈ ചലഞ്ചിൽ പങ്കെടുത്തതിനും നല്ലൊരു പോസ്റ്റ് തന്നതിനും നന്ദി.


    ആദി

    ReplyDelete
    Replies
    1. കൂടുതൽ എഴുതണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല ആദീ...

      Delete
  3. വളരെ യാദൃച്ഛികമായാണ് ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ എത്തിപ്പെട്ടത്.

    ReplyDelete
    Replies
    1. പക്ഷേ കമന്റാറില്ല എന്ന് മാത്രംഅല്ലേ... ? :)

      Delete
  4. Pettennangu theerthu kalanjallo. Njan adyamayi blogil vanna samayam muthal Vinuvettan vayanayil undu. Pinne Vinuvettan thudarkatha ezhuthiyirunnathum vayikkarundu. Ippol pakshe link idan vaikunnathano atho njan kanathe pokunnathano ...vayana idakkuvachu mudangunnundu.
    Ashamsakal Vinuvettan

    ReplyDelete
    Replies
    1. ഇപ്പോഴും എന്റെ ബ്ലോഗിൽ വരുന്നതിൽ വളരെ സന്തോഷം ഗീതാജീ...

      Delete
  5. തൂലികാനാമം വന്ന വഴി മുൻപേ വായിച്ചിട്ടുണ്ട് (പ്രൊഫൈലിൽ ആണ് എന്നാണെന്റെ ഓർമ്മ)

    പക്ഷെ വിനുവേട്ടന്റെ ബ്ലോഗുമായി ഒരു രസകരമായ ബന്ധം എനിക്കുണ്ട്.

    ബ്ലോഗുകൾ വായിച്ചുതുടങ്ങുന്ന കാലത്ത് 'തൃശ്ശൂർവിശേഷങ്ങൾ' എന്ന ബ്ലോഗിലെ ഒരുപാടു പോസ്റ്റുകൾ വായിച്ചു ഒന്നും മിണ്ടാതെ അനോണി ആയി ഒരു കടന്നുപോക്ക്

    പിന്നീടൊരു രണ്ടാം വായനയിൽ കമന്റിടാൻ ആലോചിച്ചെങ്കിലും നിർത്തിപ്പോയ ബ്ലോഗ് എന്ന ധാരണയിൽ കമന്റിടാതെ രണ്ടാം മുങ്ങൽ

    ബ്ലോഗ് ചലഞ്ചിൽ പങ്കെടുത്ത് വീണ്ടും പോസ്റ്റ് ഇട്ടപ്പോൾ, വിനുവേട്ടൻ കട തുറന്നോ, നാളെ മുതൽ ഇവിടെ കമന്റ് ബഹളമായിരിക്കും എന്നൊരു തള്ള് തള്ളി മൂന്നാം മുങ്ങൽ

    ഒടുവിൽ സമസ്താപരാധവും ഏറ്റുപറഞ്ഞ് നല്ല കുട്ടിയായി 'ഫ്‌ളൈറ്റ് ഓഫ് ഈഗിൾസ്' ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു കഴിഞ്ഞു ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ പകുതിയിൽ നിൽക്കുന്നു എഴുതൂ, എഴുതൂ എന്നുപറഞ്ഞ് ഇൻബോക്സിൽ കയറി ശല്യപ്പെടുത്തുകയും ചെയ്യുന്നു ;-)

    ReplyDelete
  6. ശരിക്കും പറഞ്ഞാൽ ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ ഒരിക്കൽ എത്തിയിരുന്നു. നോവലുകൾ വായിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടോ, നീണ്ടു പരന്നു കിടക്കുന്ന അക്ഷരസാഗരത്തിൽ ഊളിയിട്ടാൽ ശ്വാസം മുട്ടിയാലോ എന്നും ഓർത്താണ് അത് തുടരാഞ്ഞത്.. പക്ഷെ ഇത്രയേറെ പരിപഭാഷകൾ നടത്തിയതൊക്കെ കാണുമ്പോഴും അതിനടിയിലെ കമന്റുകൾ കാണുമ്പോഴും എനിക്ക് മനസ്സിലായത് എനിക്ക് ഒരു സുവർണ ബ്ലോഗ് കാലഘട്ടം നഷ്ടമായിരിക്കുന്നു എന്നാണ്. 1000 പുസ്തകങ്ങൾ വായിക്കുന്നതിനെക്കാൾ നല്ലത് 1000 പുസ്തകങ്ങൾ വായിച്ചവരുമായി സംസാരിക്കുന്നതാണെന്നു മനസിലായി.. അതായത് നിങ്ങളുമായും സംവാദങ്ങൾ എന്റെ പോസ്റ്റിൽ മറുപടി പറയുന്നത് ഉൾപ്പെടെ...

    അതൊക്കെ വായിക്കത്തിനു മറ്റൊരു കാരണം കൂടി ഉണ്ട്.. എന്റെ കണ്ണിനു പ്രശ്നാമാകും...

    ReplyDelete
    Replies
    1. വളരെ സന്തോഷം ആനന്ദ്... നോവൽ അല്ലാത്ത രചനകളുമുണ്ട് കേട്ടോ... തൃശ്ശൂർ വിശേഷങ്ങളിൽ... :)

      Delete
  7. ഒരു നീരാളിയുടെ എട്ട് കരങ്ങൾ പോലെ അല്ല ഒരു സപ്താളിയുടെ ഏഴ് കരങ്ങൾ പോലെ ഈ പറയുന്ന ഏഴ് ബ്ലോഗുകളും എന്നെ കെട്ടി വരിഞ്ഞ് മുറുക്കിയിട്ടുള്ളതാണ് കേട്ടോ കൂട്ടരേ 

    ReplyDelete